വാളയാറിൽ 22 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

വാളയാർ: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വകാര്യ ബസിൽ കടത്തിയ 22 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ. എറണാകുളം കണയന്നൂർ എടപ്പാടം റോഡിൽ അശ്വതി വീട്ടിൽ നിതീഷ് ജോൺ(28) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ ലഹരി മരുന്ന് എത്തിച്ചത്.
വാളയാർ എക്സൈസ് ഇൻസ്പെക്ടർ എൻ പ്രേമാനന്ദകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ ബി ജെ ശ്രീജി, എക്സൈസ് ഉദ്യോഗസ്ഥരായ എസ് സന്തോഷ്, ടി കെ മഹേഷ്, എൻ സതീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.









0 comments