പാലക്കാട് മുണ്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്നു

പ്രതീകാത്മകചിത്രം
പാലക്കാട് : മുണ്ടൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുണ്ടൂർ സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. മണികണ്ഠന്റെ അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യാപനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മണികണ്ഠൻ വിനോദിനെയും സഹോദരനെയും വീട്ടിലേക്ക് വിളിച്ച് മദ്യപിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവർ മദ്യപിച്ചിരുന്നു. ഇതിനിടയിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്.









0 comments