കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഇടവട്ടം സ്വദേശി ആന്റോ ടോണി ആണ് കഞ്ചാവുമായി കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ പിടിയിലായത്. ഒറീസയിൽ നിന്നും കടത്തികൊണ്ടു വന്ന കഞ്ചാവ് കൊല്ലം ജില്ലയിൽ പലയിടങ്ങളിൽ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലൈണ് പ്രതി പിടിയിലായത്.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ കൊല്ലം റൂറൽ പോലീസിന്റെ നേതൃത്വത്തിൽ കൂടിയ അളവിലുള്ള കഞ്ചാവ്, എംഡിഎംഎ കേസുകളിൽ പിടിക്കപ്പെടുന്ന മൂന്നാമത്തെ പ്രതിയാണ്. എഴുകോൺ സർക്കിൾ ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാൻസഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, സബ് ഇൻസ്പെക്ടർ മനീഷ് സിപിഒ മാരായ കിരൺ, സജു, അഭിലാഷ്,വിപിൻ,നഹാസ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.









0 comments