പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

പന്തീരാങ്കാവ് : 14കാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജ് സ്വദേശി പാറക്കൽ പുറായിൽ വീട്ടിൽ സജിത്തി (32)നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 7നായിരുന്നു സംഭവം. വിദ്യാർഥിനി തന്റെ പിതാവിന്റെ ഫോൺ സുഹൃത്തിന് കൈമാറുവാൻ പോയ സമയം പ്രതി വിദ്യാർഥിനിയെ തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
തുടർന്ന് പന്തീരാങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊടൽനടക്കാവിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments