തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

തൃശൂർ > തൃശൂരിൽ പതിനാറുകാരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ(30) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി 10നായിരുന്നു സംഭവം. തേക്കിൻകാട് മൈതാനം കിഴക്കെ ഗോപുര നടയിൽവച്ച് ലിവിനും പ്രതിയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ലിവിനെ കുത്തുകയായിരുന്നു. മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയോടൊപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നതായാാണ് വിവരം. സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments