ഉത്സവകച്ചവടത്തിനെത്തിയ യുവാവ് കുളത്തില്‍ മരിച്ച നിലയില്‍

ചിറയിന്‍കീഴ്: ഉത്സവകച്ചവടത്തിനെത്തിയ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീമാപള്ളി വളളക്കടവ് വലിയവിള പുരയിടംവീട്ടില്‍ ജാഫര്‍ഖാന്‍ ആബിദബീവി ദമ്പതികളുടെ മകന്‍ ഇസ്ഹാഖ്(27)ആണ് മരിച്ചത്. ഞായർ പകൽ 11 നാണ് സംഭവം.
മുടപുരം തെങ്ങുംവിള ദേവി ക്ഷേത്രത്തിൽ ഉത്സവത്തിനായി കച്ചവട സംഘത്തോടൊപ്പം എത്തിയതായിരുന്നു യുവാവ്. പാനീപൂരി കച്ചവടം നടത്തുന്ന കടയിലെ ജോലിക്കാരനായ ഇയാൾ അപസ്മാര രോഗിയാണെന്ന് പോലീസ് പറഞ്ഞു. കുളത്തിൽ കുളിക്കവെ അപസ്‌മാരം വന്ന് മുങ്ങിതാഴുകയായിരുന്നെന്നാണ് നിഗമനം.
സംഭവത്തിൽ ചിറയിന്‍കീഴ് പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. സഹോദരങ്ങള്‍ ജാഫര്‍,ജാഫിന.









0 comments