മീൻ പിടിക്കാൻ പോയ യുവാവ് കനാലിൽ മരിച്ച നിലയിൽ

കോവളം : മീൻ പിടിക്കുന്നതിന് പോയ യുവാവ് കനാലിൽ മരിച്ച നിലയിൽ. വെങ്ങാനൂർ കട്ടചൽമേലെ ആശാരിവിളാകത്ത് ശ്രീജൻ ഭവനിൽ കെ ശ്രീജൻ കുമാറിനെ (49) യാണ് കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വെങ്ങാനൂർ ചാവടിനടയ്ക്ക് സമീപം കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. രണ്ടുദിവസം മുൻപ് തറയിൽ വീണ് ഇദ്ദേഹത്തിന്റെ തലയിൽ പരുക്കേറ്റിരുന്നു. ചികിത്സയ്ക്കായി ആശുപ്രതിയിൽ പോയി മടങ്ങിയ ശേഷമാണ് മീൻപിടിക്കാൻ പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ : സുജിത കുമാരി. മക്കൾ : എസ് ധനു ശ്രീ, എസ് ശ്രീദേവ്.









0 comments