പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാലടി: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെള്ളാരപ്പിള്ളി സ്വദേശി മേച്ചേരി വീട്ടിൽ ബേബിയുടെ മകൻ ഫെസ്റ്റിൻ (21) ആണ് മരിച്ചത്. ബംഗ്ലളുരുവിൽ നേഴ്സിംഗ് വിദ്യർഥിയാണ്. വെള്ളി പകൽ 3.30 ഓടെ വെള്ളാരപ്പിള്ളി ആറാട്ട് കടവിലായിരുന്നു അപകടം.
കൂട്ടുകാരായ നാല് പേർ ചേർന്നാണ് കുളിക്കാൻ പുഴയിൽ ഇറങ്ങിയിരുന്നു. ഒഴുക്കിൽപ്പെട്ട മറ്റ് മൂന്നുപേരേയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ഫെസ്റ്റിനെ രക്ഷപ്പെടുത്താനായില്ല. ആലുവ അങ്കമാലി നിന്നും എത്തിച്ചേർന്ന അഗ്നി രക്ഷസേനയും ചേർന്ന് മൃതദേഹം പുഴയിൽ നിന്നും കരക്കെത്തിച്ചു. സംസ്കാരം ശനി നാലിന് വെള്ളാരപ്പിള്ളി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. അമ്മ: മിനി. സഹോദരൻ: ഫെബിൻ.









0 comments