സ്വരാജിന്റെ വിജയം കാലത്തിന്റെ ആവശ്യം: കെ ആര്‍ മീര

സ്വന്തം ലേഖകൻ
Published on Jun 10, 2025, 01:16 AM | 1 min read
നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ വിജയം കാലത്തിന്റെയും ചരിത്രത്തിന്റെയും ആവശ്യമാണെന്ന് എഴുത്തുകാരി കെ ആർ മീര പറഞ്ഞു. സ്വരാജിന്റെ സഹപാഠികളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സംഗമം "സ്വരാജിനൊപ്പം' നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. "‘തർക്കിക്കാനും ജയിക്കാനുമല്ലാതെ അറിയാനും അറിയിക്കാനും ആളുകളുണ്ടാകണം. ആ ദൗത്യം നിറവേറ്റാൻ സ്വരാജ് നിയമസഭയിലെത്തണം. ജനാധിപത്യ രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഓർമിപ്പിക്കുകയാണ് സ്വരാജ്.
അമാന്യമായ വാക്കുകൾ ഉപയോഗിക്കാത്ത രാഷ്ട്രീയക്കാരെ സമൂഹം ആവശ്യപ്പെടുന്ന കാലത്ത് അദ്ദേഹം സഭയിലുണ്ടാകണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരുപാട് സ്വരാജുമാരുണ്ടാകണം.
സ്വരാജിന്റെയും വിമർശിക്കുന്നവരുടെയും പ്രതികരണത്തിലെ വ്യത്യാസം കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവത്തിൽനിന്ന് മനസ്സിലാകും. ഇക്കാലത്ത് ഇത്തരം രാഷ്ട്രീയപ്രവർത്തനംകൊണ്ട് നിലനിൽക്കാമെന്ന് സ്വരാജിനെപ്പോലുള്ളവർ ബോധ്യപ്പെടുത്തുന്നു. ഒരു വിഷയത്തെ പക്വമായി നേരിടാൻ അദ്ദേഹത്തിന് കഴിയുന്നു. സ്വരാജ് സ്വയം വളരുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ഉയർത്തുന്നുവെന്ന് കേട്ടതിൽ അഭിമാനമുണ്ട്. എന്റെ വോട്ട് ഇവിടെയായിരുന്നെങ്കിൽ സ്വരാജിന് നൽകുമായിരുന്നു’’ –കെ ആർ മീര പറഞ്ഞു.









0 comments