Deshabhimani

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനികപുരസ്കാരം; ജൂലൈ 15 വരെ കൃതികള്‍ സമര്‍പ്പിക്കാം

artpen
വെബ് ഡെസ്ക്

Published on Jul 06, 2025, 06:33 PM | 1 min read

തിരുവനന്തപുരം: എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ എം ജോർജ് സ്മാരക ഗവേഷണപുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം പി കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി 2025 ജൂലൈ 15 വരെ അപേക്ഷിക്കാമെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അറിയിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പിഎച്ച്ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുക.


ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനയ്ക്കുള്ള കൃതികൾ/ ഗവേഷണ പ്രബന്ധങ്ങൾ എന്നിവ അയക്കാം. ഇവയുടെ നാല് പകർപ്പുകളാണ് സമർപ്പിക്കേണ്ടത്.


പുരസ്കാരത്തിനുളള സമർപ്പണങ്ങൾ അപേക്ഷ ഉള്‍പ്പെടെ 2025 ജൂലൈ 15 നകം

ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ ലഭിച്ചിരിക്കണം.


വിശദവിവരങ്ങൾക്ക് 9497469556, 9447956162 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Home