മരടിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചി മരടിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. വീട് പൊളിക്കുന്നതിനിടെയാണ് അപകടം. നെട്ടൂർ സ്വദേശി നിയാസ് (37) ആണ് മരിച്ചത്. മൂന്ന് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് ഒന്നോട് കൂടി ആൾതാമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി പൊളിഞ്ഞ് വീഴുകയായിരുന്നു. ഭിത്തി തകർന്ന് വീഴുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടിമാറി. നിയാസിന് ഓടിമാറാൻ കഴിയാതെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോവുകയായിരുന്നു.
തൊഴിലാളികളും നാട്ടുകാരും ചേർന്ന് നിയാസിനെ ഉടൻ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.








0 comments