സംസ്ഥാനത്ത് വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ വനിതാ മുന്നേറ്റം മാതൃകാപരം: മന്ത്രി ഒ ആർ കേളു

മാനന്തവാടി : സംസ്ഥാനത്ത് സ്ത്രീ സുരക്ഷ-വിദ്യാഭ്യാസ-ആരോഗ്യം മേഖലകളിലെ വനിതാ മുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ ആർ കേളു. സംസ്ഥാന വനിതാ കമീഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഗ്രീൻസ് റസിഡൻസിയിൽ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്ക് തുല്യ അവകാശവും അവസരവും ഒരുക്കുന്നതിൽ കേരളം ഒന്നാമതാണ്. വർഷങ്ങൾക്ക് മുൻപ് അസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും തുടർന്ന് വിദ്യാലയങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും എത്തിച്ചതിന് പിന്നിൽ പ്രക്ഷോഭങ്ങളുടെ വലിയ ചരിത്രം തന്നെയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തി മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ നവോത്ഥാന പ്രസ്ഥാനങ്ങളും തൊഴിലാളി മുന്നേറ്റങ്ങളും കാരണമായിട്ടുണ്ട്. പുരുഷന് തുല്യമായി സമൂഹത്തിൽ വനിതകൾക്ക് അവസരങ്ങൾ സാധ്യമാക്കുകയാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് മാതൃകയായ കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ നിശ്ചയദാർഡ്യവും അർപ്പണ മനോഭാവവും തെളിമയോടെ പ്രതിഫലിപ്പിക്കുകയാണ്. സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന വിഷയത്തിൽ അനിൽകുമാർ ആലാത്തുപറമ്പും സൈബർ ലഹരി വീട്ടിടങ്ങളിൽ എന്ന വിഷയത്തിൽ രാധാകൃഷ്ണൻ കാവുമ്പായിയും ക്ലാസുകൾ നയിച്ചു.








0 comments