അഗ്നിരക്ഷാ വകുപ്പിൽ വനിതാ സ്റ്റേഷൻ ഓഫീസർ തസ്തിക... മന്ത്രിസഭായോഗതീരുമാനങ്ങൾ

തിരുവനന്തപുരം : അഗ്നിരക്ഷാ വകുപ്പിൽ സ്റ്റേഷൻ ഓഫീസർ തസ്തികയിൽ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികകൾ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളിൽ 50 ശതമാനത്തിൽ പിഎസ്‍സി വഴി നേരിട്ടും 50 ശതമാനത്തിൽ ഇപ്പോൾ സർവ്വീസിലുള്ള വനിതാ ഫയർ ഓഫീസർമാരിൽ നിന്നും നിയമനം നടത്തും.
മറ്റ് തീരുമാനങ്ങൾ
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ ഉണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 25 പേർക്ക് ഒരാൾക്ക് വീട് ഉൾപ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയിൽ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ് നൽകും. 26,78,739 രൂപയുടെ ഇളവാണ് നൽകുക.
മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്
അതിദാരിദ്ര്യനിർമാർജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കുക. മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ ഇളവ് അനുവദിക്കും.
2026 വർഷത്തെ പൊതു അവധികൾ
2026 വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും.
തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.
4.03.2026 (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.
ടെണ്ടർ അംഗീകരിച്ചു
ആലപ്പുഴ ജില്ലയിലെ മാമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് 24, 27, 41, 872 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
"Source Improvement and Water Conservation - Raising the road towards Podiakkala in connection with raising the water level of Peppara Dam Part II - Construction of approach road General Civil Work" എന്ന പ്രവർത്തിക്ക് 66 ,13, 658 രൂപയുടെ ടെണ്ടർ അനുവദിച്ചു.
കൊല്ലം ജില്ലയിൽ “GENERAL-Upgradation work-Providing BM &BC to Old NH Three bit road-in Chavara LAC" എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് 1, 32, 89, 809 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
ഭരണാനുമതി നൽകി
ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് 75 ലക്ഷം രൂപ വീതം വിലവരുന്ന 8 വാട്ടർ ടെണ്ടർ വാഹനങ്ങൾ വാങ്ങുന്നതിനു ഭരണാനുമതി നൽകി.
കാലാവധി ദീർഘിപ്പിച്ചു
മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ. പി സഹദേവന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.









0 comments