മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പട്ടീരി വീട്ടിൽ കല്യാണി(64) ആണ് മരിച്ചത്. എടവണ്ണ കിഴക്കേ ചാത്തല്ലൂരിലാണ് കാട്ടാന ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാട് കയറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു.
കല്യാണിയുടെ വീടിന് സമീപത്തുവച്ചാണ് അപകടം നടന്നത്. വീട്ടിലേക്കുള്ള വെള്ളം ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമണത്തിനിരയാകുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാന സംഭവസ്ഥലത്തിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ നിലയുറപ്പിച്ചിട്ടുണ്ട്.









0 comments