ഇറങ്ങുന്നതിന് മുമ്പ് മുന്നോട്ടെടുത്തു; കുന്നംകുളത്ത് ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

തൃശൂർ: തൃശൂരിൽ ബസിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്. കുന്നംകുളം ബസ് സ്റ്റാൻഡിൽ യുവതി ഇറങ്ങുന്നതിനു മുമ്പ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ഗുരുവായൂർ ചൊവ്വല്ലൂർപടി സ്വദേശിക്കാണ് പരിക്കേറ്റത്. യുവതിയുടെ കാലിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായാണ് വിവരം.
തിങ്കളാഴ്‌ച വൈകിട്ട് 4:20 ഓടെ കുന്നംകുളം ബസ് സ്റ്റാൻഡിൽ വച്ചായിരുന്നു സംഭവം. ഗുരുവായൂർ കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ആദിദേവ് ലിമിറ്റഡ് ബസിൽ നിന്നാണ് യുവതി വീണത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പരിക്കേറ്റ യുവതിയെ കുന്നംകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments