പാലക്കാട് യുവതി മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

മണ്ണാർക്കാട് : പാലക്കാട് എളമ്പുലാശ്ശേരിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ അഞ്ജുമോൾ (24) ആണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് വാക്കടപ്പുറം സ്വദേശി യുഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനു സമീപമുള്ള ക്വാറിയിലാണ് അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ ചെറിയ അടയാളമുണ്ട്. വഴക്കിനിടെ അഞ്ജുവിനെ യുഗേഷ് കഴുത്തിന് പിടിച്ച് തള്ളിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.









0 comments