യുവതി വീട്ടിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം: ഭർത്താവ് കസ്റ്റഡിയിൽ

ദിവ്യ
വരന്തരപ്പിള്ളി: തൃശൂരിൽ യുവതിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോൻ്റെ ഭാര്യ ദിവ്യയെ (34) യാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ പറഞ്ഞത്. എന്നാൽ ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സംശയം തോന്നി കുഞ്ഞുമോനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംശയം ബലപ്പെട്ടത്. യുവതിയുടെ കഴുത്തിൽ അസ്വഭാവികമായി പാടുകൾ കണ്ടെത്തിയതിനാൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ദിവ്യയുടേത് ശ്വാസം മുട്ടിയുള്ള മരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
ഭർത്താവ് കുഞ്ഞുമോനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. സംസ്കാരം തിങ്കൾ രാവിലെ വീട്ടിൽ. മകൻ: കാർത്തിക്.









0 comments