ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു

കാലടി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ ചെത്തിക്കോട് കവലക്ക് സമീപം ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലയാറ്റൂർ മധുരിമ കവലയിൽ ചിറ്റേത്തി വീട്ടിൽ ഭാസ്കരൻ ഭാര്യ ലീല(50)യാണ് മരിച്ചത്. ഭർത്താവ് ഭാസ്കരനൊപ്പം സഞ്ചരിക്കുമ്പോഴാണ് സംഭവം. ഭാസ്കരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. മക്കൾ: സി ബി അനൂപ്, സി ബി സനൂപ്, സി ബി അഞ്ചു.









0 comments