വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; യുവതി പിടിയിൽ

കോഴിക്കോട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് കോരൻചിറമാരുകല്ലിൽ അർച്ചന തങ്കച്ചനെ(28)യാണ് പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്‌തത്.
കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് രണ്ടുതവണയായി മൂന്ന് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ജോലി ലഭിക്കാതെ വന്നതോടെയാണ് യുവാവ് പരാതി നൽകിയത്. വയനാട് വെള്ളമുണ്ടയിൽ നിന്നാണ് പ്രതിയെ പിടിച്ചത്.
പന്നിയങ്കര സിഐ സതീഷ് കുമാർ, എസ്‌ഐ സുജിത്ത്, സിപിഒമാരായ രാംജിത്ത്, സുനിത, ശ്രുതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി പലരിൽ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്. എറണാകുളം, വെള്ളമുണ്ട സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.









0 comments