യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍

കട്ടപ്പന: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ. കോട്ടയം പാമ്പാടി കട്ടപ്പുറത്ത് ഐറിന്‍ എല്‍സ കുര്യനെ(25) ആണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ചിയാര്‍ പേഴുംകണ്ടം സ്വദേശിനിയായ പരാതിക്കാരി സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ടാണ് ഐറിനെ സമീപിച്ചത്.
തുടര്‍ന്ന് 2014 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി മുഴുവന്‍ തുകയും വാങ്ങിയെടുത്തു. ഒരുവര്‍ഷം കഴിഞ്ഞിട്ടും വിസയോ മറ്റ് രേഖകളോ നല്‍കാതെ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം മങ്ങാട്ടുകോണത്തുനിന്നാണ് ഐറിന്‍ പിടിയിലായത്. ഇവര്‍ക്ക് ലൈസന്‍സോ മറ്റ് രേഖകളോ ഇല്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.









0 comments