കാട്ടുപന്നി കാറിന് കുറുകെ ചാടി; വാഹനം എട്ടടി താഴ്ചയിലേക്ക് മറിഞ്ഞു

ചെറുതുരുത്തി: കാട്ടുപന്നി കുറകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ എട്ടടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർ പൈങ്കുളം സ്വദേശിയായ രതീഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 10 30ഓടെയാണ് സംഭവം. ചെറുതുരുത്തിയിൽ നിന്ന് പൈങ്കുളത്തെ വീട്ടിലേക്ക് പോകുന്നതിനിടെ മേച്ചേരികുന്ന് ഇറക്കത്തിൽ രാത്രി കാട്ടു പന്നി കാറിന് കുറുകെ ചാടുകയായിരുന്നു.
നിയന്ത്രണംതെറ്റിയ കാർ തൊട്ടടുത്ത ചായക്കടയുടെ ഒരു ഭാഗം തകർത്താണ് താഴ്ചയിലേക്ക് മറിഞ്ഞത്. ക്രെയിൻ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു.
0 comments