കാട്ടുപന്നിയെ കൊല്ലാൻ പഞ്ചായത്തിന്‌ ഒരു ലക്ഷം രൂപ

pig attack
വെബ് ഡെസ്ക്

Published on Jul 11, 2025, 07:11 AM | 1 min read

തിരുവനന്തപുരം : ജനവാസ മേഖലയിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലാൻ ഒരു തദ്ദേശസ്ഥാപനത്തിന്‌ വർഷം ഒരു ല ക്ഷം രൂപവരെ ദുരന്ത നിവാരണ ഫണ്ടിൽനിന്ന്‌ നൽകും. ലൈസൻസുള്ള ഷൂട്ടർക്ക്‌ ഒരു കാട്ടുപന്നിയെ കൊല്ലാൻ 1500 രൂപ വേതനവും മറവു ചെയ്യുന്നതിന്‌ 2000 രൂപ വീതവും നൽകാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് സർക്കാർ നിർദേശം നൽകി.

വന്യജീവി സംരക്ഷണ നിയമപ്രകാരം ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനോ അധികാരപ്പെട്ട ഓ ഫീസർക്കോ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവ്‌ നൽകാം. പഞ്ചായത്ത്‌ പ്രസിഡന്റ്‌, നഗരസഭ ചെയർപേഴ്‌സൺ, കോർപറേഷൻ മേയർ എന്നിവരെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡന്മാരായും പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ സെ ക്രട്ടറിമാരെ അധികാരപ്പെട്ട ഓഫീസർമാരായും നിയോഗിച്ചിട്ടുണ്ട്‌.

ഇവരാണ്‌ കാരണങ്ങൾ രേഖപ്പെടുത്തി, കൊല്ലാൻ ഉത്തരവിടേണ്ടത്‌. വന്യജീവി പ്രശ്‌നത്തിൽ എല്ലാ മാസവും യോഗംവിളിച്ച്‌ ഫലപ്രദമായി ഇടപെടാൻ കലക്ടർമാരോടും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home