വന്യജീവി പ്രതിരോധത്തിന് തീവ്രയജ്ഞ പരിപാടി ; രണ്ടു ദിവസത്തിനിടെ 545 പരാതി

തിരുവനന്തപുരം
വന്യജീവി ആക്രമണ പ്രതിരോധത്തിന് വനംവകുപ്പ് ആവിഷ്കരിച്ച 45 ദിവസത്തെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി രണ്ടുദിവസത്തിനിടെ ലഭിച്ചത് 545 പരാതികളും നിർദേശങ്ങളും. പ്രശ്ന പരിഹാരത്തിനായി 209 മലയോര പഞ്ചായത്തിലും 77 റെയ്ഞ്ച് ഓഫീസിലും ഹെൽപ് ഡെസ്കുകളും പരാതിപ്പെട്ടികളും സ്ഥാപിച്ചിരുന്നു. റെയ്ഞ്ച് പരിധിയിലെ ഉദ്യോഗസ്ഥർക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾക്ക് 30നുള്ളിൽ പരിഹാരംകാണും. പഞ്ചായത്തുതല സമിതികളുടെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ നടക്കുകയാണ്.
പഞ്ചായത്തിലോ റെയ്ഞ്ച് ഓഫീസിലോ നേരിട്ട് പോകാൻ കഴിയാത്തവർക്ക് ചെക്‌പോസ്റ്റ് വഴിയും പരാതികൾ നൽകാം. നടപടികളിൽ തൃപ്തിയില്ലെങ്കിൽ സമിതി ചെയർമാനെ രേഖാമൂലം അറിയിക്കാം. രണ്ടാംഘട്ടം ഒക്ടോബർ ഒന്നുമുതൽ 15 വരെയാണ്. ഈ ഘട്ടത്തിൽ എംഎൽഎമാർ പങ്കെടുക്കും. 16 മുതൽ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ മന്ത്രിമാരും വകുപ്പ് മേധാവികളും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കും.









0 comments