വന്യജീവി ആക്രമണം: അഞ്ച് വർഷത്തിനിടെ നഷ്ടപരിഹാരമായി നൽകിയത് 79.14 കോടി രൂപ


സ്വന്തം ലേഖകൻ
Published on Aug 28, 2025, 09:36 AM | 1 min read
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് സംസ്ഥാന സർക്കാർ അഞ്ച് വർഷത്തിനിടെ നഷ്ടപരിഹാരമായി നൽകിയത് 79.14 കോടി രൂപ. ഈ വർഷം 2.50 കോടി രൂപ നൽകി. കഴിഞ്ഞ വർഷം 20.80 കോടി രൂപ വിതരണംചെയ്തു.
വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷവും ചികിത്സാസഹായം പരമാവധി ഒരുലക്ഷവും വനംവകുപ്പ് നൽകുന്നു. 2020 മുതൽ ഇതുവരെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട 478 പേർക്ക് 26.45 കോടി രൂപ നഷ്ടപരിഹാരം നൽകി. പരിക്കേറ്റ 6452 പേർക്ക് 20.19 കോടിയും നൽകി. കന്നുകാലികൾ നഷ്ടപ്പെട്ട 2933 പേർക്ക് 7.24 കോടി രൂപയും നൽകി.









0 comments