യുഡിഎഫ് പ്രവേശനത്തിന് അനുകൂല സാഹചര്യമെന്ന് വെൽഫെയർ പാർടി

കോഴിക്കോട്
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിക്കുന്നതിന് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണുള്ളതെന്ന് മതരാഷ്ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയകക്ഷിയായ വെൽഫെയർ പാർടി. പ്രാദേശിക പാർടികളുമായി സഖ്യമുണ്ടാകുമെന്നും ഇക്കാര്യത്തിൽ യുഡിഎഫ് മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും വെൽ-െഫയർ പാർടി യുഡിഎഫിനെയാണ് പിന്തുണച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക സഖ്യമാണുണ്ടാക്കിയത്. ഇക്കുറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും യുഡിഎഫ് പ്രവേശനം സംബന്ധിച്ചുമുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും റസാഖ് പാലേരി പറഞ്ഞു.
കെ എം ഷാജിയുടെ വർഗീയ പ്രസംഗത്തെ തള്ളിപ്പറഞ്ഞുമില്ല. വിവിധ സമുദായങ്ങളും മതസമൂഹങ്ങളും അവകാശങ്ങളും ആവശ്യങ്ങളും ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്യുന്നത് വിഭാഗീയ വർത്തമാനമായി കാണേണ്ടതില്ലെന്നും റസാഖ് പറഞ്ഞു.









0 comments