വന്യജീവി ആക്രമണം തടയാൻ ഊന്നൽ നൽകുന്ന ബജറ്റ്; മലയോര ജനതയ്ക്ക് ആശ്വാസം: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം> വന്യജീവി ആക്രമണംമൂലം ദുരിതമനുഭവിക്കുന്ന മലയോര ജനതയ്ക്ക് ആശ്വാസമേകുന്നതും വന്യജീവി ആക്രമണം തടയാൻ ഊന്നൽ നൽകുന്നതുമായ ബജറ്റാണിതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. മലയോര മേഖലയിലെ മനുഷ്യ–--വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിരവധി പ്രതിരോധ പ്രവർത്തനങ്ങളാണ് വനംവകുപ്പ് നടപ്പാക്കിവരുന്നത്.
വനമേഖലയോട് ചേർന്ന് താമസിക്കുന്ന ജനങ്ങളെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജും മനുഷ്യ-–-വന്യജീവി സംഘർഷ ലഘൂകരണത്തിന് അർഹമായ തുകയും ബജറ്റിൽ അനുവദിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Highlights :









0 comments