വയനാട് ദുരന്തം- 'വായ്പ എഴുതിത്തള്ളുകയാണ് കേന്ദ്രം ആദ്യം ചെയ്യേണ്ടത്' ആശ്വാസം പകർന്ന് ഹൈക്കോടതിയുടെ തീരുമാനം

കൊച്ചി: മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്ന ഹൈക്കോടതി നിലപാട് ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകരുന്നതായി. മോറട്ടോറിയം പ്രഖ്യാപിക്കലല്ല വിഷയത്തിൽ പരിഹാരമെന്നും ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ് ഈശ്വരൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം നൽകി മുതലും പലിശയും പുന:ക്രമീകരിക്കാൻ തീരുമാനിച്ചതായി കേന്ദ്രം അറിയിച്ചപ്പോഴാണ് കോടതി എതിർപ്പ് അറിയിച്ചത്.
കുത്തകകൾക്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ ഇളവുകളുമായി കേന്ദ്രവും കോർപറേറ്റ് വായ്പകൾ ബാങ്കുകൾ തുടർച്ചയായി എഴുതിത്തള്ളുന്നതും ഓരോ വർഷവും വലിയ അളവിൽ വർധിക്കുമ്പോഴാണ് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ തലയിലേക്ക് വീണ്ടും കേന്ദ്രം വായ്പാ ഭാരം ചുമത്തുന്നത്. മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കില്ലെന്നു കൂടി അറിയിച്ചതോടയാണ് നിലപാട് അനുചിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്
പൊതുമേഖലാ ബാങ്കുകൾ ഓരോ വർഷവും എഴുതിത്തള്ളുന്ന തുക 2013ലേതിന്റെ 17 ഇരട്ടിയാണ് 2023 ആയപ്പോഴുണ്ടായത് .2013ൽ 7,187 കോടി രൂപയായിരുന്നത് 1.27 ലക്ഷം കോടി രൂപയായി വർധിച്ചു. പൊതുമേഖലാ ബാങ്കുകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏറ്റവുമധികം തുക എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓ-ഫ് ഇന്ത്യയാണ്. 2023ഓടുകൂടി മൂന്ന് ലക്ഷം കോടി രൂപ ആയി. സ്വകാര്യ ബാങ്കുകൾ എഴുതിത്തള്ളുന്ന തുക 2013നെ അപേക്ഷിച്ച് 2023 ആയപ്പോൾ 20 ഇരട്ടി വർധിച്ചു . 2013ൽ 4115 കോടി ആയിരുന്നത് 2023ഓടുകൂടി 84000 കോടി രൂപയായി ഉയർന്നു. എഴുതിത്തള്ളിയതിൽനിന്ന് തിരിച്ചുപിടിച്ച തുക 8 ശതമാനത്തിൽനിന്ന് 19 ശതമാനമായി വർധിച്ചുവെങ്കിലും എഴുതിത്തള്ളിയ തുക വിവിധ മാർഗങ്ങളിലൂടെ തിരിച്ചുപിടിച്ചത് 2017–18ൽനിന്ന് 2021–22 വരെ വെറും 14% മാത്രമാണ്.
മെഹുൽ ചോക്സിയും ഋഷി അഗർവാളും അടക്കമുള്ള വമ്പൻവായ്പാ കുടിശികക്കാർക്ക് എല്ലാ ഇളവും നൽകുകയും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ദുരന്തബാധിതരോട് കേന്ദ്രം ഇത്തരത്തിൽ നിലപാട് സ്വീകരിച്ചത്. വായ്പകൾ തിരിച്ചടക്കേണ്ട സ്ഥിതി ജനങ്ങൾക്കുണ്ടായാൽ അത് തീർത്താൽ തീരാത്ത കടബാധ്യത തന്നെയാകും ദുരിതബാധിതർക്കു ക്ക് നൽകുക









0 comments