ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

കൊച്ചി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്‌പ എഴുതിത്തള്ളില്ലെന്നു ആവർത്തിച്ച് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. റിസർവ്വ് ബാങ്കിന്റെ മാർഗ നിർദ്ദേശങ്ങൾ ഇക്കാര്യം അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിലപാട് ആവർത്തിച്ചത്. എന്നാൽ ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് വീണ്ടും ഹൈക്കോടതി ആവശ്യപ്പെട്ടു.
കേരള ബാങ്ക് മുഴുവൻ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു. അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാൽ വായ്‌പ എഴുതിത്തള്ളുന്നതിൽ നടപടിയെടുക്കാൻ എന്താണ് തടസമെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്‌പകൾ എഴുതിത്തള്ളാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും കഴിഞ്ഞ സെപ്തംബറിൽ ഹൈക്കോടതി ചോദിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല.









0 comments