‘അച്ഛനെയും അനിയനെയും അവർ കൊന്നതാണ്, ആത്മഹത്യയല്ലാതെ വഴിയില്ല’

ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മൂത്തമകൻ വിജേഷും ഭാര്യ പത്മജയും
കൽപ്പറ്റ
‘അച്ഛനെയും അനിയനെയും അവർ കൊന്നതാണ്. എന്നിട്ടാണ് ഈ നീതികേട്. ബാങ്കിൽനിന്നും സ്വകാര്യ സ്ഥാപനത്തിൽനിന്നും ജപ്‌തി നോട്ടീസ് കിട്ടി. ഞങ്ങൾ എവിടുന്നെടുത്ത് അടയ്ക്കാനാണ്. മൂന്നു മക്കളുണ്ട്. ഇവരെയുംകൊണ്ട് തെരുവിലിറങ്ങേണ്ടിവരും’–- കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജയുടെ വാക്കുകൾ ഉള്ളുപൊള്ളിക്കുന്നു.
‘ബാധ്യത ഏറിയപ്പോൾ എന്റെ സ്വർണംവരെ അച്ഛൻ പണയപ്പെടുത്തി. എല്ലാകാര്യങ്ങളും നേതാക്കളോട് പറഞ്ഞതാണ്. ഉപസമിതി പറ്റിക്കുകയായിരുന്നു. നിവൃത്തികേടുകൊണ്ടാണ് പ്രിയങ്കയെ കാണാൻ ശ്രമിച്ചത്. അച്ഛന്റെ മരണത്തിലെ ഒന്നാംപ്രതിയാണ് പ്രിയങ്കക്കൊപ്പം ഉണ്ടായിരുന്നത്. പത്തു ദിവസംകൂടി കാത്തിരിക്കും. എന്നിട്ടും തോൽവിയാണെങ്കിൽ ആത്മഹത്യയല്ലാതെ പോംവഴിയില്ല’–പത്മജ പറഞ്ഞു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ച് കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. കെപിസിസി ഉപസമിതി വീട്ടിലെത്തി ബാധ്യതയുടെ കണക്കെടുത്തു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഉറപ്പ് പാലിച്ചില്ല.









0 comments