അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു: വിവിധ നദികളിൽ റെഡ്, ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) വിവിധ നദികളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പ്രത്യേക നിർദേശമുണ്ട്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്.
കണ്ണൂർ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കാസർകോട് ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), പത്തനംതിട്ട മണിമല (തോന്ദ്ര സ്റ്റേഷൻ) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC), കൊല്ലം പള്ളിക്കൽ (ആനയടി സ്റ്റേഷൻ), പത്തനംതിട്ട പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC), ഇടുക്കി തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC), എറണാകുളം മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), തൃശൂർ കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കണ്ണൂർ കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ), കാസർകോട് കരിയങ്കോട് (ഭീമനടി സ്റ്റേഷൻ) എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപി്ചചു.
യൊതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.









0 comments