ബയണറ്റ് മുറിപ്പാടുമായി ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവാണ് വിഎസ്: മഞ്ജു വാര്യർ

VS AMNJU
വെബ് ഡെസ്ക്

Published on Jul 21, 2025, 06:24 PM | 1 min read

കൊച്ചി : ബയണറ്റ് മുറിപ്പാടുമായി ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ നേതാവാണ് വി എസെന്ന് മഞ്ജു വാര്യർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടി ഇങ്ങിനെ കുറിച്ചത്.


MANJU


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


വി എസ് ച്യുതാനന്ദന്‍റെ കാല്‍പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാൽപാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.



deshabhimani section

Related News

View More
0 comments
Sort by

Home