സമരപോരാളിക്ക് വിടനൽകാൻ ജനലക്ഷങ്ങൾ

വി എസിന്റെ മൃതദേഹത്തിൽ രക്തപതാക പുതപ്പിക്കുന്ന നേതാക്കൾ | ഫോട്ടോ: ജി പ്രമോദ്
തിരുവനന്തപുരം: കേരളത്തിന്റെ വിപ്ലവസൂര്യൻ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ജനലക്ഷങ്ങളുടെ ഒഴുക്ക്. എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്ക് നാടാകെ ഒഴുകി എത്തുകയാണ്. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പ്രവർത്തകരും കേരളത്തിന്റെ സമരപോരാളിക്ക് വിട നൽകാൻ എത്തിച്ചേരുന്നുണ്ട്. തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചു.
സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, കെ എൻ ബാലഗോപാൽ, സി എസ് സുജാത തുടങ്ങിയ നേതാക്കൾ അന്ത്യാഭിവാദ്യം അർപ്പിച്ചു.
എകെജി പഠന ഗവേഷണകേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.
വിഎസിന്റെ മൃതദേഹത്തിൽ രക്തപതാക പുതപ്പിക്കുന്നു
പ്രിയ സഖാവേ വിഎസേ
ജനസാഗരം സാക്ഷി; വി എസിനെ കാണാനെത്തിയവരുടെ ക്യൂ പാളയം രക്തസാക്ഷി മണ്ഡപവും കടന്നു.
‘അവസാനമായി’; മകൻ അരുൺകുമാർ മൃതദേഹത്തിനരികെ
സമരപോരാളിയെ അവസാനമായി ഒരു നോക്കുകാണാൻ എകെജി പഠന ഗവേഷണത്തിലേക്കെത്തുന്നത് ആയിരങ്ങൾ.
വി എസിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന ജനങ്ങൾ
പൊതുദർശനം തുടരുന്നു
തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു വി എസ്- എം കെ സ്റ്റാലിൻ
നിലപാടുകളിലും ആദര്‍ശത്തിലും വി എസ് എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല- മോഹൻലാൽ
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു- മഞ്ജു വാര്യർ
നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ
അഭിവാദ്യങ്ങൾ അർപ്പിച്ച് നൂറുകണക്കിന് പ്രവർത്തകർ









0 comments