വൊക്കേഷണൽ ഹയർസെക്കൻഡറി: മൂന്നാം അലോട്ട്മെൻ്റ് 16, 17 തിയതികളിൽ

plusone students
വെബ് ഡെസ്ക്

Published on Jun 13, 2025, 08:39 PM | 1 min read

തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻ്റ് 16, 17 തിയതികളിൽ. എൻഎസ്ക്യൂഎഫ് അധിഷ്‌ഠിത കോഴ്സുകളിലേക്കുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ അവസാനത്തെയും അലോട്ട്മെന്റാണ് ഇത്. https://admission.vhseportal.kerala.gov.in എന്ന അഡ്‌മിഷൻ വെബ്സൈറ്റിൽ ജൂൺ 16 മുതൽ പ്രവേശനം സാധ്യമാകും വിധം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.


https://admission.vhseportal.kerala.gov.in നമ്പറും പാസ് വേർഡും നൽകി ലോഗിൻ ചെയ്ത‌് അലോട്ട്മെന്റ് റിസൾട്ട് (Allotment Result) എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെൻ്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന് / രണ്ട് അലോട്ട്മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.


മൂന്നാം അലോട്ട്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ 17 വൈകിട്ട് 4 വരെ അലോട്ട്മെൻ്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാവുന്നതാണ്. ഈ അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. 4ന് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്‌ത്‌ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്‌മിഷൻ പ്രോസസിൽ നിന്നും പുറത്താകും.





deshabhimani section

Related News

View More
0 comments
Sort by

Home