പുടിനുമായി വിശദമായ സംഭാഷണം നടത്തി; ഉഭയകക്ഷി ചർച്ചയിലെ പുരോഗതി ചർച്ച ചെയ്തു: മോദി

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായി. ഈ വർഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് സ്വീകരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
'എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി വളരെ വിശദമായ സംഭാഷണം നടത്തി', എന്നായിരുന്നു കുറിപ്പിന്റെ തുടക്കം. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലുളളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി ചർച്ചയിലെ പുരോഗതി ചർച്ച ചെയ്തെന്നും മോദി എക്സിൽ കുറിച്ചു.









0 comments