‘അര്‍ധ വസ്ത്രം ധരിച്ച ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ’; രാഹുലിനെതിരെ പരാതി പറഞ്ഞ സ്‌ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്ഠൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്‌ത്രീകളെ അപമാനിച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. ‘അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ള യുവതിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നില്ലേ’ എന്ന വിവാദ പരാമർശമാണ് എംപിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. സ്‌ത്രീകളുടെ വെളിപ്പെടുത്തലിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് രാജി എന്ന രാഹുലിന്റെ വാദത്തെ വി കെ ശ്രീകണ്ഠൻ തള്ളുകയും ചെയ്തു. ആരോപണം വന്നപ്പോൾ തന്നെ രാഹുലിനോട് ഒഴിയാൻ ആവശ്യപ്പെട്ടു. രാഹുൽ പറഞ്ഞത് തെറ്റാണ്. രാജിവെച്ചത് പാർട്ടി ആവിശ്യപ്രകാരമാണെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
പതിവ് പോലെ സംരക്ഷിക്കും; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് കോൺഗ്രസ്
ഗുരുതര ആരോപണങ്ങൾ ഒന്നിനെ പുറകെ ഉയരുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിച്ച് നിർത്താൻ കോൺഗ്രസ് നീക്കം. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണെന്ന പാർടിയിൽനിന്നുൾപ്പെടെ ഉയരുന്ന ആവശ്യം നേതൃത്വം തള്ളി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയും നേതൃത്വം നൽകുന്ന വിഭാഗമാണ് രാഹുലിനായി വാദിക്കുന്നത്. നിലവിൽ പീഡനക്കേസിൽ പ്രതികളായ എൽദോസ് കുന്നപ്പള്ളി, എം വിൻസെന്റ് എന്നിവർ എംഎൽഎമാരായി തുടരുമ്പോൾ രാഹുൽ മാത്രം സ്ഥാനം ഒഴിയേണ്ടതില്ലെന്ന് ന്യായീകരിച്ചാണ് സംരക്ഷണം.









0 comments