തെറ്റുതിരുത്തി കേന്ദ്ര സർക്കാർ പരസ്യം

തിരുവനന്തപുരം : വിഴിഞ്ഞം ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഒഴിവാക്കിയത് വിവാദമായതോടെ തെറ്റുതിരുത്തി കേന്ദ്ര സർക്കാർ. തുറമുഖത്തിന്റെ കമീഷനിങ്ങിനുശേഷം ശനിയാഴ്‌ച നൽകിയ പരസ്യത്തിൽ പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ചിത്രവും ഉൾപ്പെടുത്തി. തുറമുഖ നിർമാണത്തിന് നയാപൈസ കേന്ദ്രം നൽകിയിരുന്നില്ല. വയബിലിറ്റി ഗ്യാപ് ഫണ്ടായി അനുവദിച്ച 818 കോടി രൂപ വായ്‌പയായിരുന്നു. എന്നാൽ തുറമുഖം പൂർത്തിയായതു മുതൽ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റടിക്കാനുള്ള ശ്രമം മോദി സർക്കാർ തുടങ്ങി. അതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രി പിണറായിവിജയനെ ഒഴിവാക്കി പരസ്യം കൊടുത്തത്.









0 comments