ഒരുക്കം പൂർത്തിയായി: വിഴിഞ്ഞം കോൺക്ലേവ്: 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Pinarayi Vijayan
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആദ്യ രാജ്യാന്തര കോൺക്ലേവ് 28, 29 തീയതികളിൽ ഹയാത്ത് റീജൻസിയിൽ നടക്കും. 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2 ദിവസങ്ങളിലായി 7 വിഷയങ്ങളിൽ അവതരണങ്ങളും 4 വിഷയങ്ങളിൽ പാനൽ ചർച്ചകളും 3 ചർച്ചകളും നടക്കും.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി രാജീവ് അധ്യക്ഷനാകും. മന്ത്രി വി എൻ വാസവൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 28ന് പകൽ 12.20ന് "വിഴിഞ്ഞത്തിന്റെ ആഗോള ബിസിനസ് സാധ്യതകൾ' പാനൽ ചർച്ചയും 4.30ന് "എന്തുകൊണ്ട് വിഴിഞ്ഞം അടുത്ത ബിസിനസ് ലക്ഷ്യസ്ഥാനമാകണം' ചർച്ചയും സംഘടിപ്പിക്കും. 29ന് രാവിലെ 9.30ന് "ഷിപ്പിങ്, ലോജിസ്റ്റിക് മേഖലയിലെ പുതിയ വിതരണശൃംഖലകളുടെ സാധ്യത' ചർച്ച നടത്തും. 12.15ന് സമാപന സമ്മേളനത്തിൽ മന്ത്രിമാരായ വി എൻ വാസവൻ, പി രാജീവ് എന്നിവർ പങ്കെടുക്കും.









0 comments