വിഷുക്കെെനീട്ടം കൊടുക്കാം അപൂർവരോഗ ബാധിതർക്ക്

സ്വന്തം ലേഖിക
Published on Apr 14, 2025, 01:01 AM | 1 min read
തിരുവനന്തപുരം: വിഷുവിന്, അപൂർവരോഗ ചികിത്സാ പദ്ധതിയായ കെയറിന് കൈത്താങ്ങാകാം. ചികിത്സയോ മരുന്നോ ഇല്ലാത്ത നിരവധി അപൂർവരോഗങ്ങൾക്ക് അടിമപ്പെട്ട് ജീവിക്കുന്ന കുഞ്ഞുങ്ങളടക്കമുള്ള ആയിരക്കണക്കിനുപേർക്ക് ഗുണം ചെയ്യുന്നതാണ് ആരോഗ്യവകുപ്പിന്റെ ഈ പദ്ധതി. കെയറിലേക്ക് "വിഷുക്കെെനീട്ടം' നൽകി പൊതുജനങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പങ്കാളികളാകാം. ഇതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിൽ സംഭാവനകൾ സ്വീകരിക്കാൻ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. വിഷുക്കെെനീട്ടം അയയ്‌ക്കേണ്ട അക്കൗണ്ട് നമ്പർ: 39229924684.
ഐഎഫ്‌എസ്‌സി കോഡ്: എസ്‌ബിഐഎൻ 0070028. എസ്എംഎ ബാധിതരുടെ ഉന്നമനത്തിനായുള്ള ക്യുവർ എസ്എംഎ സംഘടന പ്രതിനിധി രജിത്ത് 25ലക്ഷം രൂപ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. എസ്എംഎ, ഗ്രോത്ത് ഹോർമോൺ, ലൈസോസോമൽ സ്റ്റോറേജ് എന്നിങ്ങനെയുള്ള അപൂർവ രോഗബാധിതരായ കുട്ടികൾക്കാണ് കെയർ പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകുന്നത്. നിലവിൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് ചികിത്സ നൽകുന്നുണ്ട്. അത് 18 വയസ് വരെയാക്കാനാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത് ബജറ്റ് വിഹിതത്തിലൂടെ മാത്രം നിർവഹിക്കാൻ കഴിയില്ല. ഇത്തരം ചികിത്സയ്ക്കുള്ള ഒരു വയൽ മരുന്നിന് ആറുലക്ഷം രൂപയിലധികമാകും. ചികിത്സയ്ക്കായി കോടിക്കണക്കിന് രൂപ ചെലവ് വരും.









0 comments