'വിജ്ഞാന കേരളം ' എഞ്ചിനീയറിംഗ് ശില്പശാല നാളെ

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോളേജുകളിലെ പ്ലേസ്‌മെന്റ് ഓഫീസർമാർക്കായുള്ള ഏകദിന ശില്പശാല 2025 ജനുവരി 16 വ്യാഴാഴ്ച തിരുവനന്തപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ വച്ചു നടക്കും. കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം), ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളജ് ഫ്രീഡം (ഡിഎകെഎഫ്), കോളേജ് ഓഫ് എൻജിനീയറിങ് എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക് രാവിലെ 10 മണിക്ക് ശില്പശാല ഉദ്ഘാടനം ചെയ്യും.
കെ-ഡിസ്‌ക് വൈസ് ചെയർമാൻ ഡോ കെ എം എബ്രഹാം , ഡിഎകെഎഫ് പ്രസിഡന്റ് കെ അൻവർ സാദത്ത്, എഞ്ചിനീയറിംഗ് കോളേജ് റിസർച്ച് ഡീൻ ഡോ സുമേഷ് ദിവാകരൻ , ടി സി എസ് , ഇൻഫോസിസ്. ഐബിഎസ് , യുഎസ്ടി ഗ്ലോബൽ അനോര, ലിറ്റ്മസ് 7 തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പ്രമുഖ പരിശീലകരും ശില്പശാലയിൽ പങ്കെടുക്കും .
തൊഴിലുടമകളും അക്കാദമിക് സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംവേദനാത്മക സെഷനുകൾ പരിപാടിയിൽ ഉണ്ടായിരിക്കും. അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ശില്പശാലയിൽ സമീപഭാവിയിൽ കഴിവുള്ള വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും പരിപാടികളും ചർച്ച ചെയ്യും. സംസ്ഥാനത്തുടനീളമുള്ള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി കാമ്പസ് പ്ളേസ്മെന്റ് ചുമതലയിലുള്ള അധ്യാപകർ, തൊഴിലുടമകൾ, വിഷയവിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും.
നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുന്നതിനായുള്ള പരിപാടികൾ ശില്പശാലയിൽ ചർച്ച ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. സുമേഷ് ദിവാകരൻ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
ഫോൺ: 9497321481 ഇമെയിൽ: [email protected]









0 comments