വിജിലൻസിന്റെ ട്രിപ്പിൾ ട്രാപ്പ്: മൂന്ന് ട്രാപ്പ് കേസുകളായി കുടുങ്ങിയത് അഞ്ച് പേർ

തിരുവനന്തപുരം : രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ട്രാപ്പ് കേസ്സുകളായി വിജിലൻസ് അഞ്ച് അഴിമതിക്കാരെ പിടികൂടി. 10,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വയനാട് മുട്ടിൽ കെഎസ്ഇബി ഓവർസിയർ ചെല്ലപ്പൻ, ഇ ഡി കേസ് അട്ടിമറിക്കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ വാങ്ങിയ എറണാകുളം തമ്മനം സ്വദേശി വിൽസൺ, സഹായികളായി പ്രവർത്തിച്ച രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, കൊച്ചി വാരിയം റോഡ് സ്വദേശിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് വാര്യർ, ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ വടകര പാക്കയിൽ ജെബി യു.പി സ്കൂളിലെ പ്രധാന അധ്യാപകൻ ഇ വി രവീന്ദ്രൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു.
0 comments