കൈക്കൂലിക്കേസ്: ഐഒസി ഡിജിഎമ്മിന്റെ വീട്ടിൽ പരിശോധന

കൊച്ചി: ഗ്യാസ് ഏജൻസി അനുവദിക്കുന്നതിന് രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്‌റ്റ് ചെയ്‌ത ഐഒസി ഡിജിഎം അലക്‌സ് മാത്യുവിന്റെ കടവന്ത്രയിലെ വീട്ടിലും പരിശോധന.
കടവന്ത്ര ചിലവന്നൂരിലെ വീട്ടിലാണ് ശനിയാഴ്‌ച രാത്രി എറണാകുളം വിജിലൻസ് യൂണിറ്റ് പരിശോധന നടത്തിയത്. എറണാകുളം വിജിലൻസ് മധ്യമേഖലാ എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിൽ നടന്ന പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. അലക്‌സ് മാത്യുവിന്റെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.









0 comments