വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

rain kerala
വെബ് ഡെസ്ക്

Published on May 16, 2025, 05:53 PM | 1 min read

തിരുവനന്തപുരം : കേരളത്തിലെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്തയാഴ്ച സംസ്ഥാനത്ത് മഴ വ്യാപകമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്.


ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും മണിക്കൂറിൽ 30 മുതൽ 40 കിലേമീറ്റർ വരെ വേ​ഗത്തിലുള്ള കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.

മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ


ഓറഞ്ച് അലർട്ട്


മെയ് 20: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്


മഞ്ഞ അലർട്ട്


മെയ് 17: പത്തനംതിട്ട, ഇടുക്കി

മെയ് 18: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

മെയ് 19: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

മെയ് 20: തൃശൂർ, പാലക്കാട്, മലപ്പുറം



deshabhimani section

Related News

View More
0 comments
Sort by

Home