തിരുവനന്തപുരത്ത് കാണാതായ വിദ്യാർഥി മരിച്ചനിലയിൽ; മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ

students-body-found
വെബ് ഡെസ്ക്

Published on Apr 09, 2025, 11:36 AM | 1 min read

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടിൽ അർജുനെ വീടിന് സമീപത്തെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് വീടിനടുത്തുള്ള പറമ്പിലെ ഉപയോഗിക്കാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.


തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അനിൽകുമാർ- മായ ദമ്പതികളുടെ മകനായഅർജുനെ കാണാതായത്. വീട്ടിൽനിന്നും കളിക്കാനായി പോയ കുട്ടി പിന്നീട് മടങ്ങിയെത്തിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home