ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യം; മന്ത്രി വീണാ ജോർജ്

veena
വെബ് ഡെസ്ക്

Published on Jan 26, 2025, 09:15 PM | 1 min read

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ സമഗ്ര മാറ്റമാണ് ലക്ഷ്യമെന്ന്‌ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. സൗജന്യമായോ മിതമായ നിരക്കിലോ ഗുണനിലവാരമുള്ള ചികിത്സ ഉറുപ്പുവരുത്തുകയാണ് സർക്കാർ നയമെന്ന് വീണാ ജോർജ് പറഞ്ഞു. ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.


2024 - 2025 സാമ്പത്തിക വർഷം കൊടുമൺ, ഒറ്റത്തേക്ക്, ഐക്കാട് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. അടൂർ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 15 കോടി രൂപയുടെ വികസനം നടക്കുന്നു.

അടൂരിൽ ആരംഭിക്കുന്ന ജില്ലയിലെ ആദ്യ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിക്ക് എട്ട് കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. ചന്ദനപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിനെ കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Home