വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജ് ; വിദ്യാര്‍ഥിപ്രവേശനം സമയബന്ധിതമായി നടത്തും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം
നാഷണല്‍ മെഡിക്കല്‍ കമീഷന്റെ അനുമതി ലഭിച്ച വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടി സമയബന്ധിതമായി നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ടിടവും സന്ദര്‍ശിച്ച് ഇത് ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
രണ്ട് മെഡിക്കല്‍ കോളേജിലും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇതിൽ പിഎസ്-സി വഴിയുള്ള നിയമനം ഉറപ്പാക്കും. അധികമായുള്ള തസ്തികകള്‍ സംബന്ധിച്ച് നേരത്തെ തന്നെ നടപടി സ്വീകരിച്ചതാണ്. അഡ്മിഷന്‍ അടുത്ത സാഹചര്യത്തില്‍ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.
വയനാട് മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ഭൂമിയില്‍ അനുമതി കിട്ടിയാലുടന്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കിഫ്ബി വഴി അക്കാദമിക്, അഡ്മിനിസ്‌ട്രേഷന്‍, ഹോസ്റ്റല്‍ ബ്ലോക്കുകള്‍ നിര്‍ക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം കിഫ്ബിയിലൂടെയും കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജിലൂടേയും സാധ്യമാക്കും.









0 comments