മാധ്യമങ്ങളോട് ക്ഷോഭിച്ച് സതീശൻ

തിരുവനന്തപുരം: അധ്യാപികയും പൊതുപ്രവർത്തകയുമായ കെ ജെ ഷൈനെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കെതിരെ പാർടി നടപടി എടുക്കുമോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ചും പരിഹസിച്ചും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
'ഇയാള് ചോദിക്കുന്നതിന് മാത്രം മറുപടി പറഞ്ഞാൽ മതിയോ' എന്ന് മാധ്യമപ്രവർത്തകനോട് സതീശൻ മാധ്യമപ്രവർത്തകനോട് തട്ടിക്കയറി. ഒരു മാസം മുന്പാണ് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഫെയ്‌സ്‌ബുക്കിൽ അപകീർത്തി പരാമർശം നടത്തിയതെന്നും പിന്നീട് ഡിലീറ്റ് ചെയ്‌തുവെന്നും ചൂണ്ടിക്കാട്ടിയപ്പോൾ ‘അത് ഒരു മാസം മുന്പുണ്ടായ സംഭവം അല്ലല്ലൊ, എന്നാണ് നടന്നതെന്ന് നിങ്ങൾ അന്വേഷിക്ക്’ എന്നും സതീശൻ പ്രതികരിച്ചു.
‘എന്ത് അവിഹിതം നടന്നാലും എന്റെ നെഞ്ചിൽ കയറുന്നത് എന്തിനാണെന്നും’ സതീശൻ ചോദിച്ചു. ഒരു മാസമായി ക്രൂരമായ സെൈബർ ആക്രമണമാണ് കോൺഗ്രസ് നേരിടുന്നതെന്ന് സതീശൻ പറഞ്ഞു. തികച്ചും അസ്വസ്ഥനായാണ് സതീശൻ എല്ലാ ചോദ്യങ്ങളോടും പ്രതികരിച്ചത്.









0 comments