പൊളിഞ്ഞ്‌ സമരനാടകങ്ങൾ; പാഠം പഠിക്കാതെ കോൺഗ്രസ്‌

congress vazhikadavu
avatar
പ്രത്യേക ലേഖകൻ

Published on Jun 10, 2025, 12:01 AM | 1 min read

തിരുവനന്തപുരം : വ്യാജവാർത്ത സൃഷ്ടിച്ചുള്ള സമരനാടകങ്ങൾ ഒന്നൊന്നായി പൊളിഞ്ഞിട്ടും പാഠം പഠിക്കാതെ കോൺഗ്രസ്‌. നിലമ്പൂരിലെ പന്നിക്കെണി പ്രക്ഷോഭം ഒടുവിലത്തെ സംഭവം. വനംവകുപ്പിനെയും കെഎസ്‌ഇബിയെയുംവിട്ട്‌ ഇപ്പോൾ മന്ത്രിയുടെ പ്രസ്‌താവന വളച്ചൊടിക്കുന്ന തിരക്കിലാണ്‌ കോൺഗ്രസ്‌. സർക്കാരിനെതിരായ ക്യാമ്പയിൻ ഏൽക്കില്ലെന്ന്‌ കണ്ട്‌ ‘സംഭവങ്ങൾ സൃഷ്ടിക്കാനും അതിന്റെ കുറ്റം സർക്കാരിന്റെ തലയിലിട്ട്‌ മുതലെടുക്കാനും’ കനഗോലു ഉൾപ്പെടെ ആസൂത്രകർ കോൺഗ്രസിനെ ഉപദേശിക്കുന്നു.


ആശാസമര നാടകക്കാരെ ഇറക്കുന്നതും ഇതിന്റെ ഭാഗം. കോൺഗ്രസും അവർക്കുവേണ്ടി കച്ചമുറുക്കിയിട്ടുള്ള പത്രവും ചേർന്ന്‌ സൃഷ്ടിച്ച, തകർന്നടിഞ്ഞ വ്യാജ വാർത്തകളും സമരങ്ങളും നിരവധിയാണ്‌. തിരുവനന്തപുരത്ത്‌ കെഎസ്‌യു പ്രവർത്തകനെ എസ്‌എഫ്‌ഐക്കാർ ചാപ്പകുത്തിയെന്ന വ്യാജവാർത്ത പൊളിച്ചത്‌ പ്രതി തന്നെയായിരുന്നു. പാറശാല പെരുങ്കടവിള ബ്ലോക്കിൽ മത്സരിച്ച്‌ തോറ്റ കോൺഗ്രസ് സ്ഥാനാർഥിയുടെ മുടി സിപിഐ എമ്മുകാർ മുറിച്ചെന്ന കള്ളക്കഥയുടെ മുനയൊടിച്ചതും ഒടുവിൽ പരാതിക്കാരി. തോറ്റതിന്റെ ദുഃഖത്തിൽ സ്വയം മുടിമുറിച്ചതെന്ന്‌ തെളിഞ്ഞു.


2011 ഒക്ടോബറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനുനേരെ കല്ലെറിഞ്ഞത്‌ സിപിഐ എമ്മുകാരാണെന്ന്‌ പറഞ്ഞ്‌ അധികം താമസിയാതെ പ്രതി സ്വന്തം പിഎ ‘പാവം പയ്യൻ’ ആണെന്ന്‌ വ്യക്തമായി. വയനാട്ടിൽ സർക്കാർ ഊതിപ്പെരുപ്പിച്ച കണക്കുണ്ടാക്കിയെന്ന കഥയ്‌ക്ക്‌ 24 മണിക്കൂർ പോലും ആയുസ്സുണ്ടായില്ല. എലത്തൂർ സ്‌ഫോടനവും കണ്ണൂരിലെ ട്രെയിനിന്‌ തീയിടിലും സംബന്ധിച്ച വാർത്തകളും അതിന്മേൽ കോൺഗ്രസ്‌ നേതാക്കളുടെ പ്രതികരണവും ഏത്‌ സംഭവത്തെയും നിഷ്ഠൂരമായി മുതലെടുക്കാൻ ശ്രമിക്കുമെന്നതിന്‌ തെളിവാണ്‌. നിലമ്പൂരിലും അതുകണ്ടു. ദേശീയപാത തകർന്നപ്പോഴും കപ്പൽ മുങ്ങിയപ്പോഴും അവരുടെ ഈ മനോഭവത്തിന്‌ മാറ്റമുണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home