മാതാപിതാക്കളെ ഇറക്കിവിട്ട സംഭവം: മക്കൾ സംരക്ഷണം ഉറപ്പാക്കണം, ആശ്വാസമായി ഉത്തരവ്

വർക്കല: വർക്കല അയിരൂരിൽ വയോജനങ്ങളായ മാതാപിതാക്കളെ മക്കൾ വീട്ടിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ നടപടിയുമായി സബ് കളക്ടർ. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നു പേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണമെന്ന് സബ് കളക്ടർ ഉത്തരവിട്ടു. മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ദമ്പതികളെ ഇറക്കിവിട്ട സംഭവത്തിൽ ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിൻറെ താക്കോൽ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിനുസമീപം വൃന്ദാവനത്തിൽ സദാശിവൻ (79), ഭാര്യ സുഷമ (73) എന്നിവരാണ് മകൾ വീട്ടിൽനിന്ന് പുറത്താക്കിയത്. വെള്ളി വൈകിട്ട് 4.30നാണ് സംഭവം.









0 comments