അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കുക ; മുഖ്യമന്ത്രിക്ക് വനിതാസാഹിതി നിവേദനം നൽകി

തിരുവനന്തപുരം
അന്ധവിശ്വാസ നിരോധന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മാനവികതയെ നിരാകരിക്കും വിധം അന്ധവിശ്വാസപ്പടർച്ചകൾ, -ഗാർഹിക പീഡന പരമ്പരകൾ, സ്ത്രീധന കൊലകൾ എന്നിവ സമൂഹത്തിൽ വർധിക്കുന്നു. ശാസ്ത്രബോധം വികാസം പ്രാപിക്കുന്ന അന്വേഷണാത്മക സമൂഹമാണ് രൂപപ്പെടുത്തേണ്ടത് എന്ന ലക്ഷ്യത്തോടെ 2024 മാർച്ച് എട്ടിന് വനിതാ സാഹിതി സംസ്ഥാന വ്യാപകമായി ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി എസ് ബിന്ദു, ജനറൽ സെക്രട്ടറി രവിത ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.









0 comments