മന്ത്രിക്കെതിരെയുള്ള ആക്രമണം ജനാധിപത്യ സംസ്‌കാരത്തിന് നിരക്കാത്തത് : വി എൻ വാസവൻ

കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയെ കായികമായി ആക്രമിക്കുന്ന രീതി ജനാധിപത്യ സംസ്‌കാരത്തിന് നിരക്കാത്തതാണെന്ന് മന്ത്രി വി എൻ വാസവൻ. ആശുപത്രി സൂപ്രണ്ട് ടി കെ ജയകുമാറിനെപ്പോലെ നൂറുശതമാനം സമർപ്പണമനോഭാവമുള്ള ഒരുവ്യക്തിയെ ചീത്തവിളിക്കുന്നതും ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. സ്വന്തം ശമ്പളത്തിൽനിന്ന് പണംനൽകി രോഗികളെ രക്ഷിക്കാൻ കഠിനാധ്വാനം ചെയ്യുന്നയാളാണ് അദ്ദേഹം.
ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സർക്കാരുണ്ടാകും. 11ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ധനസഹായം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.









0 comments